ബസ്​ ട്രക്കിന്​ പിന്നിലിടിച്ച്‌​ 13 മരണം;31 പേര്‍ക്ക്​ പരിക്ക്​.

പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരം.

ബസ്​ ട്രക്കിന്​ പിന്നിലിടിച്ച്‌​ 13 മരണം;31 പേര്‍ക്ക്​ പരിക്ക്​.


ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ ബസ്​ ട്രക്കിനിടിച്ച്‌​ 13 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഗ്ര-ലക്‌നോ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. ബിഹാറിലെ മോത്തിഹാരിയില്‍നിന്നു ഡല്‍ഹിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നഗ്ല ഖന്‍ഹര്‍ പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ രാജേഷ് കുമാര്‍ അറിയിച്ചു.

  യുവനടി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.