ആറാംക്ലാസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു

ആറാംക്ലാസുകാരിയെ പീഡിപ്പിച്ച   രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു


രാജകുമാരി(ഇടുക്കി) : ആറാംക്ലാസുകാരിയെ പീഡിപ്പിച്ച   രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി രാജകുമാരി ഖജനാപ്പാറയിലാണ് പതിമൂന്ന് കാരിയായ പെണ്‍കുട്ടിയെ രണ്ടാനച്ഛനും അയല്‍വാസിയും പീഡിപ്പിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ രണ്ടാം പ്രതിയായ അയല്‍വാസി ഒളിവിലാണ്. പ്രതികള്‍ക്കെതിരെ പോക്‌സൊ നിയമപ്രകാരം പൊലീസ് കേസെടുത്തു. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ രണ്ടാനച്ചന്‍ ഒരു വര്‍ഷമായി ശാരീരികമായി പീഡിപ്പിച്ചിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ അയല്‍ വാസിയായ നാഗരാജന്‍ എന്നയാളും പീഡനത്തിനിരയാക്കി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ കുട്ടി നല്‍കിയ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന് കൈമാറുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാം പ്രതിയായ നാഗരാജന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് രാജാക്കാട് പൊലീസ്.