രാജ്യത്ത് 24 മണിക്കൂറിനിടെ 56 പേര്‍ മരണത്തിന് കീഴടങ്ങി.

1490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ  56 പേര്‍ മരണത്തിന് കീഴടങ്ങി.


ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1490 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 56 പേര്‍ മരണത്തിന് കീഴടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ രാജ്യത്ത് 24942 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 18953 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 5210 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗം ഭേദമാവുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരുടെ 20 ശതമാനം വരും. ഇതുവരെ 779 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടുന്നത് നിരോധിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് പ്രധാന നഗരങ്ങള്‍ അടച്ചിടാനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. നാലുദിവസം ചെന്നൈ ഉള്‍പ്പെടെയുളള നഗരങ്ങള്‍ അടച്ചിടാനാണ് തീരുമാനിച്ചത്.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. മരണസംഖ്യ 300 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 394 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3000 കടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.