അടുത്ത 3 മണിക്കൂർ അതീവ ജാഗ്രത; 6 ജില്ലകൾക്ക് മുന്നറിയിപ്പ്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി

അടുത്ത 3 മണിക്കൂർ അതീവ ജാഗ്രത; 6 ജില്ലകൾക്ക് മുന്നറിയിപ്പ്.


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, പത്തനംതിട്ട ,കോട്ടയം ,എറണാകുളം എന്നീ ജില്ലയിൽ അടുത്ത 3 മണിക്കൂർ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

കോഴിക്കോട് കാരാപ്പുള ഡാം, അരുവിക്കര ഡാം എന്നിവിടങ്ങളിലെ ഷട്ടറുകൾ തുറന്നു. കരമനയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കോട്ടൂർ, കുറ്റിച്ചൽ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളകെട്ടാണുള്ളത്.