മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 72 രോഗികള്‍.

ആദ്യമായാണ് രാജ്യത്ത്​ കുറഞ്ഞ സമയത്തിനുള്ളില്‍ ഇ​ത്രയധികം പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്.​

മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളില്‍ 72 രോഗികള്‍.


മുംബൈ: മഹാരാഷ്​ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 300 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 72 പേര്‍ക്കാണ്​ കോവിഡ്​ സ്ഥീരീകരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ രോഗബാധിതരുടെ എണ്ണം 302 ആയി. ആദ്യമായാണ് രാജ്യത്ത്​ കുറഞ്ഞ സമയത്തിനുള്ളില്‍ ഇ​ത്രയധികം പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്.​ എന്നാല്‍ സംസ്ഥാനത്ത്​ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ്​ ആരോഗ്യവകുപ്പ്​ പറയുന്നത്​.

തലസ്ഥാന നഗരമായ മുംബൈയില്‍ 59 പേരാണ്​ ചികിത്സയിലുള്ളത്​. അഹമ്മദ്​നഗര്‍, പൂനെ, താനെ, കല്യാണ്‍-ഡോംബിവ്ലി, നവി മുംബൈ, വശി വിരാര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 227 പേര്‍ക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ​കോവിഡ്​ വൈറസ്​ ബാധയുള്ളവരുടെ എണ്ണം 1,251 ആയി.