ലോക്ക്ഡൗൺ ലംഘിച്ച് മതസമ്മേളനം; നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിക്കെതിരെ കേസെടുത്തു.

നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ കേസെടുത്തു.

ലോക്ക്ഡൗൺ ലംഘിച്ച് മതസമ്മേളനം; നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിക്കെതിരെ കേസെടുത്തു.


ന്യൂഡല്‍ഹി: നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന്റെ സംഘടാകര്‍ക്കെതിരെ കേസെടുത്തു. മൗലാന സാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസെടുത്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് കേസ്. മര്‍ക്കസ് മേധാവി മൗലാന സാദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിലക്ക് ലംഘിച്ച്‌ നടത്തിയ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.എപ്പിഡമിക് ഡിസീസ് ആക്ടിന്റെ 269, 270, 271 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്.കേരളത്തില്‍ നിന്നുള്ളവരടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത തബ്ലീഗ് സമ്മേളനത്തില്‍ 824 വിദേശികളും പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.