സൗദിയിൽ നിന്നും വേറിട്ട ശബ്ദവുമായി ഒരു മലയാളി ഗായകൻ

മലയാളികളുടെ നിത്യവസന്തം  ജോൺസൺ മാസ്റ്ററിന്റെ   പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ഷഹബാസ് 

സൗദിയിൽ നിന്നും വേറിട്ട ശബ്ദവുമായി  ഒരു മലയാളി ഗായകൻ


ഗന്ധർവ സംഗീതം റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധ നേടിയ പാട്ടുകാരനും ചലച്ചിത്ര പിന്നണി ഗായകനുമായ ഷഹബാസ്  അബ്ദുൽ ഖാദർ  അഫ്സസ് കാരോഗ എന്ന പാട്ടിന്‍റെ കവർ സോങ്  വേർ‍ഷൻ ഒരുക്കി  യാണ്  യൂട്യൂബിൽ പങ്കുവെച്ചിരുന്നത്

വിഡിയോ കാണാം 

ഖത്തറിൽ ജനിച്ച ഷഹബാസ് വ്യെത്യെസ്തമായ ശബ്ദത്തിനു ഉടമയാണ് , ഖത്തറിലും സൗദിയിലും ബാല്യകാല സ്കൂൾ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം   പിഎ എഞ്ചിനീയറിംഗ് കോളേജ് മംഗളൂരു വിൽ  ബിരുദം പൂർത്തിയാക്കി 

ഉപരി   പഠനം ദുബായ് എമിറേറ്റ്സ് ഏവിയേഷൻ കോളേജിൽ . ഇപ്പോൾ റിയാദ് സൗദി അറേബ്യയിൽ ഫ്ലിനാസ് എയർ ലൈൻസിൽ  ജോലി ചെയ്യുന്നു. ജോലി തിരക്കിനിടയിലും തന്റെ സംഗീതത്തിനോടുള്ള ഇഷ്ടം മുൻനിർത്തി  ഷഹബാസ് ഈ പാട്ടിന്‍റെ കവർ വേര്‍ഷൻ യൂട്യൂബിൽ പങ്കുവെച്ചിരുന്നത്. നിരവധിപേര്‍ ഇതിനകം തങ്ങളുടെ ഫേവറ്റേറ്റ് പാട്ടുകളുടെ പ്ലേ ലിസ്റ്റിൽ ഇടംകൊടുത്തിട്ടുണ്ട് ഷഹബാസ് ന്റെ  ഈ കവര്‍ വേര്‍ഷൻ.

2009 ഇൽ ഡിസ്‌നി പുറത്തിറക്കിയ അപ് എന്ന ചിത്രത്തിലെ രംഗങ്ങൾ ആണ് കവ ർസോങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . 

ഇന്ത്യയിലുടനീളമുള്ള നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്തു,  ഇന്ത്യൻ ഐഡൽ, ചാനൽ വി സൂപ്പർ സ്റ്റാർ, 2007 ൽ ഗന്ധർവ സംഗീതം (സെമി ഫൈനലിലെത്തി) 2009 ലും (ക്വാർട്ടർ ഫൈനൽ). മലയാളികളുടെ നിത്യ വസന്തം  ജോൺസൺ മാസ്റ്ററിന്റെ   പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു ഷഹബാസ് 

 

​​​​​​​