ഷെയ്ന്‍ നിഗം നായകനായി എത്തുന്ന 'വെയിൽ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 

ശരത് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വെയിൽ'.

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന 'വെയിൽ' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 


കൊച്ചി : ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ശരത് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയിൽ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഷാസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  ഗുഡ്‌വിൽ എനെർടൈന്റ്‌മെന്റ്സിൻറെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. ശരത് മേനോന്‍ ലിജോ ജോസ് പല്ലിശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്.