ആകാശഗംഗ 2:ഒരു ഹൊറർ കോമഡി

മലയാളത്തിലെ തന്നെ ക്വാളിറ്റിയുള്ള ഹൊറർ ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് വിനയന്റെ "ആകാശഗംഗ"..

ആകാശഗംഗ 2:ഒരു ഹൊറർ കോമഡി


മലയാളത്തിലെ തന്നെ ക്വാളിറ്റിയുള്ള ഹൊറർ ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് വിനയന്റെ "ആകാശഗംഗ".. അതേ സംവിധായകൻ രണ്ടാം ഭാഗവുമായി എത്തുമ്പോൾ കാണാൻ കഴിഞ്ഞത് ആദ്യ ഭാഗത്തിന് സമാനമായ ഒരു റീക്രിയേഷൻ ശ്രമം മാത്രമാണ്..

ചിത്രം കണ്ടു കഴിഞ്ഞപ്പോൾ പഴയ സിനിമകളും പുതിയ സിനിമകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കി തരാൻ സംവിധായകൻ മനഃപ്പൂർവ്വം സൃഷ്‌ടിച്ച ഒരു സ്പൂഫ് ആണോ ഈ രണ്ടാം ഭാഗം എന്ന് സംശയം തോന്നി..

കഥാപാത്രങ്ങളും കാലഘട്ടങ്ങളും മാറിയെന്നത് ഒഴിച്ചാൽ കഥയ്ക്കോ പശ്ചാത്തലത്തിനോ യാതൊരു പുതുമയും സംഭവിച്ചിട്ടില്ല.. പുതിയ ടെക്‌നോളജിക്ക് അനുസരിച്ചു വിഷ്യൽസിൽ കുറച്ചു എഫക്ട് കൊണ്ടുവരാൻ ശ്രമിച്ചതാണ് ആകെ എടുത്തു പറയാനുള്ളത്..

എങ്കിലും സംവിധായകന്റെ പ്രേത സങ്കല്പങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.. വെള്ളസാരിയും സ്ലോമോഷൻ നടത്തമൊക്കെ മാസ്റ്റർപീസ് ആയി പടത്തിൽ കാണാം.. ഒപ്പം ബാധ ഒഴിപ്പിക്കൽ രീതികളും.. ഹോളിവുഡ് സിനിമകളിൽ കാണുന്ന ഹൈലെവൽ ഹൊറർ സീക്യൻസുകളും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വിഷ്യൽസ് പലതും ഭീതിപെടുത്തുന്ന ലെവലിലേക്ക് വന്നിട്ടില്ല..

ഒരു ഹൊറർ കോമഡി ജേർണർ ഉദ്ദേശിച്ച സംവിധായകന് പല ഇടത്തും പാളി.. മെഡിക്കൽ കോളേജ് സീൻസ് അത്രത്തോളം ബോർ ആയിട്ടാണ് പടത്തിൽ വന്നത്.. ഒരുപാട് തമാശ കൊണ്ട് വരാൻ ശ്രമിച്ചത് പലയിടത്തും ചളിയായി അനുഭവപ്പെട്ടു..

ആദ്യ ഭാഗത്തിന് സമാനമായ കഥാപശ്ചാത്തലം ആയതിനാൽ ഇന്നത്തെ കാലഘട്ടത്തിൽ അത് പ്രസന്റ് ചെയ്യുമ്പോൾ ലോജിക്കില്ലായ്മയും പ്രശ്നമായി വരുന്നുണ്ട്..

പഴയ സീനുകൾ റീക്രിയേറ്റ് ചെയ്തത് നന്നായി വന്നിട്ടുണ്ട്.. ടൈറ്റിൽ പ്രസന്റേഷനും ഗംഭീരമായിട്ടുണ്ട്.. പഴയ ബി.ജി.എം ഇപ്പോഴും നൽകുന്ന ഫീൽ ചെറുതല്ല.. പുതിയ ഭാഗത്തിൽ നായികയായി എത്തിയ പെൺകുട്ടിയുടെ പ്രകടനം നന്നായി തോന്നി..

സ്ഥിരം കണ്ടു വരുന്ന പ്രേത പടങ്ങളിൽ നിന്ന് വലിയ പുതുമ ആഗ്രഹിക്കാത്ത പ്രേക്ഷകർക്ക് ഒരു വട്ടം കണ്ടു മറക്കാം..