ജീവിതശൈലീരോഗങ്ങൾ

Dr. ഹരികൃഷ്ണൻ റ്റി ആർ എഴുതുന്നു

ജീവിതശൈലീരോഗങ്ങൾആരോഗ്യത്തെക്കുറിച്ച് എന്നും ആശങ്കയോടെ സംസാരിക്കുന്ന ഒരുകൂട്ടം നിത്യ രോഗികളുടെ സമൂഹം.......
2020 ൽ കാണുന്ന ഇന്ത്യ ഇതാണ് എങ്കിൽ ഒരു 2030 ൽ ഇന്ത്യ എങ്ങനെ ആകും???
ശരാശരി ആയുദൈർഘ്യം കൂടിയത് കൊണ്ട് മാത്രം കാര്യമില്ല, ജീവിക്കുന്ന കാലം ആരോഗ്യത്തോടെ ജീവിക്കാൻ ശ്രമിക്കണം... 1950-60 ൽ ലോകത്ത് ഹരിതവിപ്ലവം അരങ്ങേറി തുടർച്ചയായി ഇന്ത്യയിൽ 1960-70 കളുടെ മധ്യത്തിൽ ഹരിതവിപ്ലവം അരങ്ങേറി. കാർഷിക മേഖലയിൽ അന്നുവരെ ഇല്ലാത്ത സമഗ്രമായ മാറ്റം വന്നു. പുതിയ കൃഷി രീതികൾ, രാസ , ജൈവ വളങ്ങൾ, കുറഞ്ഞ കാലയളവിൽ കൂടുതൽ ഉത്പാദനക്ഷമത ഉള്ള വിത്തിനങ്ങൾ, കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാനുള്ള ഭക്ഷ്യ സാങ്കേതിക വിദ്യകളുടെ ഉപയോഗം , ഭക്ഷ്യവസ്തുക്കളിൽ ശക്തമായ കീടനാശിനി പ്രയോഗം, ഭക്ഷ്യ സംസ്കരണവും കയറ്റുമതി എന്നീ മേഖലകൾ വ്യാപകമായി പരിണമിക്കപെട്ടൂ. കാർഷിക മേഖലയിലെ ഇത്തരം മാറ്റം കാലക്രമേണ മണ്ണിന്റെയും ജലത്തിന്റെയും സ്വാഭാവികത താളം തെറ്റിച്ചു. മണ്ണിൽ അമിതമായി രാസ മാലിന്യങ്ങൾ ഉപയോഗിക്കപ്പെട്ടു, ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾ കർഷകർ കൂടുതൽ ഉപയോഗപ്പെടുത്തി,ഭക്ഷ്യ ആവശ്യങ്ങൾക്കായി രൂപമാറ്റം വരുത്തിയും ജനിതകമാറ്റം വരുത്തിയ മാംസ ആവശ്യത്തിനായി വളർത്തിയ മൃഗങ്ങൾ, അമിതമായ കീടനാശിനി പ്രയോഗം മണ്ണിന്റെയും, ജൈവവൈവിധ്യങ്ങളുടെ താളം തെറ്റിച്ചു, കീടങ്ങളെയും അവയെ ഭക്ഷ്യമാകിയ മറ്റു ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയ്ക്ക് നശീകരണം സംഭവിച്ചു, കാർഷിക ആവശ്യങ്ങൾക്കായി കൂടുതൽ കാട് വെട്ടിത്തെളിച്ച് കൃഷിയിടങ്ങൾ ആക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ തന്നെ മാറി. ഹരിത വിപ്ലവത്തിന്റെ ഭാഗമായി കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ പുറമെ അവയുടെ സംസ്കരണത്തിന്, സംഭരണത്തിനും രാസവസ്തുക്കൾ ചേർക്കപ്പെട്ടു.ഇത്തരത്തിൽ സംഭരിച്ച പച്ചകറികൾ, ധാന്യങ്ങൾ, മത്സ്യ മാംസ വസ്തുക്കൾ വിദൂര സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാൻ തുടങ്ങി. ഇവയിൽ കീട നിയന്ത്രണത്തിനും കൂടുതൽ കാലം നിറ വ്യത്യാസവും കേടാകാതെ സൂക്ഷിക്കാനും കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർക്കപ്പെട്ടു. മത്സ്യ മാംസ വസ്തുക്കൾ കൂടുതൽ കാലം ഫ്രീസറിൽ സൂക്ഷിച്ചും ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ ചേർത്തു സംരക്ഷിച്ചു മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടു.

ഇന്ത്യയിൽ 1952 കളോട് കൂടി ആരംഭിച്ച കീടനാശിനി ഉത്പാദനം 1952-2000 എത്തിയപ്പോൾ 434 metric ton ൽ നിന്നും 46196.16 metric ton ൽ എത്തി നിൽക്കുന്നു എന്നത് തന്നെ ഇവയുടെ ഉപയോഗം എത്രത്തോളം എന്ന് കണക്കാക്കാൻ സാധിക്കും. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കീടനാശിനി ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണ്, ലോകരാജ്യങ്ങളിൽ 12 ആം സ്ഥാനവും, 2013 ലെ കണക്കാണിത്. വിളകളിൽ ഏറ്റവും കൂടുതൽ പ്രയോഗിക്കുന്നത് പരുത്തിയിൽ ആണ് 36%, രണ്ടാമത് മലയാളികളുടെ സ്ഥിരം ഭക്ഷണമായ അരിയിലും 20%. പച്ചകറി വർഗങ്ങളിൽ തക്കാളി, വഴുതന, വെണ്ടയ്ക്ക എന്നിവയിൽ നിരോധിത കീടനാശിനികളുടെ സാന്നിധ്യം കാണാം. അതായത് നാം നിത്യവും കഴിക്കുന്ന ഭക്ഷണ സാധനങ്ങളിൽ കൂടി ചെറിയ ഒരു അളവിൽ ഈ കീടനാശിനികൾ നമ്മുടെ ശരീരത്തിനകത്തും എത്തപെടുന്നു.
മാറിയ ഭക്ഷ്യ സംസ്കരണ പദ്ധതി മനുഷ്യന്റെയും മാറ്റങ്ങൾക്ക് കാരണമായി. പ്രകൃതിയിൽ വന്ന മാറ്റങ്ങളും കാർഷിക മാറ്റങ്ങളും സാങ്കേതിക വിദ്യകളുടെ കടന്നുവരവ്, മരുന്നുകളുടെ അമിത ഉപയോഗം എല്ലാം മനുഷ്യന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ താളം തെറ്റിച്ചു. മനുഷ്യനെ കൂടുതൽ രോഗികളാക്കി.....
തുടരും..........


Dr. Harikrishnan T. R.
BHMS, MSc Psychology, D-Yoga.