വൈറൽ ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി;വീഡിയോ.

യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യത്തിലൂടെ പ്രസിദ്ധനായ ഗായകനാണ് അഭിജിത്ത് .

വൈറൽ ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി;വീഡിയോ.


യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യത്തിലൂടെ പ്രസിദ്ധനായ ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി. ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയശ്രീയാണ് വധു.ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ ഗായകനാണ് അഭിജിത്ത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിവാഹം വളരെ ലളിതമായാണു നടത്തുന്നതെന്നും ലോകമെമ്പാടും ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്റെ അളവ് അൽപം കുറയ്ക്കുകയാണെന്നും അഭിജിത്തും വിസ്മയയും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.