ഫുക്രുവിന് വധഭീഷണി, അക്കൗണ്ട് ഹാക്ക് ചെയ്തു!

ഫുക്രുവിന് വധഭീഷണി, അക്കൗണ്ട് ഹാക്ക് ചെയ്തു!


തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ബിഗ് ബോസ് താരം ഫുക്രു. തനിക്ക് വധഭീഷണി വരെ ലഭിക്കുന്നുണ്ടെന്നും ഇന്‍സ്റ്റാഗ്രാം  ലൈവിലെത്തി ഫുക്രു പറയുന്നു.

ഈ സാഹചര്യത്തില്‍ പറയുന്നത് ശരിയാണോന്ന് അറിയില്ല. എങ്കിലും പറയുകയാണ്. എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇന്നലെ ഹാക്ക് ആയി. അതില്‍ നിന്നും ഞാനിടാത്ത പല കമന്റ്‌സും പോയി. ഇതിന് മുന്‍പ് ഞാന്‍ ബിഗ് ബോസില്‍ ആയിരിക്കുമ്പോഴും കുറേ ആളുകള്‍ ഒന്നിച്ചിരുന്ന് റിപ്പോര്‍ട്ട് അയച്ച് എന്റെ അക്കൗണ്ട് കളഞ്ഞിരുന്നു. അത് ഞങ്ങള്‍ തിരിച്ചെടുത്തു. ഇപ്പോള്‍ ഹാക്ക് ചെയ്തതും ഞങ്ങള്‍ തിരിച്ചെടുത്തു. ഹാക്ക് ചെയ്ത സമയത്ത് നിങ്ങളോട് പറയാതെ ഇരുന്നത് അവര് എന്തെങ്കിലും ചെയ്ത് കളയുമെന്ന പേടി കൊണ്ടാണ്.

എന്തിന് വേണ്ടി ഇത് ചെയ്യുന്നു എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ മറ്റുള്ളവരോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. എന്റെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് മോശം മെസേജുകള്‍ വരാറുണ്ട്. അതില്‍ വധഭീഷണി വരെയുണ്ട്. എല്ലാം അതിന്റെ സ്പീരിറ്റിലാണ് ഞാന്‍ എടുക്കുന്നത്. ഈയൊരു കാര്യം പറയാന്‍ വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്. ആരുമെന്നെ സംശയത്തോടെ നോക്കണ്ട, ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ഫുക്രു പറയുന്നു.