നടന്‍ ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനായി.

ഫെയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം പുറത്തുവിട്ടത്.

നടന്‍ ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനായി.


നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. ഫെയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം പുറത്തുവിട്ടത്. 

ആഷിക്ക് അബു, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍, അനുമോള്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. 2018 ലെ ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

നേരത്തെ വിവാഹിതനായിരുന്നു ചെമ്പന്‍ വിനോദ്. ന്യൂയോര്‍ക്കില്‍ ഫിസിയോതെറാപ്പിസ്റ്റായ സുനിതയായിരുന്നു ചെമ്ബന്റെ ആദ്യ ഭാര്യ. ഇവര്‍ പിന്നീട് വിവാഹ മോചനം നേടി. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 

മൂർഖൻ കുഞ്ഞിനെ കയ്യിലെടുത്ത് നടി പ്രവീണ; വീഡിയോ വൈറൽ