നടന്‍ ഗോകുലന്‍ വിവാഹിതനായി.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

നടന്‍ ഗോകുലന്‍ വിവാഹിതനായി.


നടന്‍ ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് വധു. ഇന്ന് രാവിലെ പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ചാണ് താരമെത്തിയത്. മെറൂണ്‍ കളര്‍ സാരിയിലാണ് ധന്യ വിവാഹത്തിനെത്തിയത്.സുരക്ഷ ക്രമീകരണങ്ങള്‍ മുന്‍നിറുത്തി മാസ്‌ക് ധരിച്ച്‌ കൊണ്ടാണ് താരങ്ങളും ബന്ധുക്കളുമെല്ലാം എത്തിയത്. നവദമ്പതിള്‍ക്ക് സോഷ്യല്‍ മീഡിയ നിറയെ ആശംസകള്‍ നിറയുകയാണ്.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലെ ജിബ്രൂട്ടനാണ് ഗോകുലനെ ശ്രദ്ധേയനാക്കുന്നത്. തുടര്‍ന്ന് മമ്മൂട്ടിയോടൊപ്പം ഉണ്ട എന്ന സിനിമയില്‍ മുഴുനീള വേഷം ചെയ്തത് അഭിയജീവിതത്തിലെ വഴിത്തിരിവായിരുന്നു.