ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകുമെന്ന് നടൻ സൂര്യ

കൊവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുക.

ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകുമെന്ന് നടൻ സൂര്യ


ചെന്നൈ : കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകുമെന്ന് നടൻ സൂര്യ. കൊറോണയും ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുക. പുതിയ ചിത്രം സൂരറൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.

 

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും താരം പത്രക്കുറിപ്പിൽ വ്യക്തമാക്കി. തീയറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ 2 ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.