നടി അമല പോൾ വിവാഹിതയായി.

പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളിൽ കാണുന്നത്.

നടി അമല പോൾ വിവാഹിതയായി.


അമല പോൾ വിവാഹിതയായെന്ന് സൂചന. അമലയുടെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്നിന്ദർ സിംഗാണ് വരൻ. ഭവ്നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദർ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇരുവരും നേരത്തെ വിവാഹിതരായെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചനകൾ. നിരവധി പേർ ദമ്പതികൾക്ക് ആശംസകളും നേർന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളിൽ കാണുന്നത്.

അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂൺ 12നായിരുന്നു 3 വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചന ഹർജി സമർപ്പിച്ചു. തുടർന്ന് ഫെബ്രുവരി 2017ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി.

തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് നടി അമല പോൾ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല അക്കാര്യം തുറന്ന് പറഞ്ഞത്. ഉപാധികളില്ലാതെ സ്നേഹിക്കാൻ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാൻ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു. എന്നാൽ തന്റെ കഥയിലെ നായകൻ ആരാണെന്ന് അമല തുറന്ന് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഭവ്നിന്ദറുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതും അമലയുടെ പ്രണയ നായകൻ ഭവ്നിന്ദറാണെന്നും വാർത്തകൾ പ്രചരിച്ചത്.