‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല' നടി അനശ്വര രാജൻ.

വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി നടി അനശ്വര രാജൻ.

‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല' നടി അനശ്വര രാജൻ.


വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി നടി അനശ്വര രാജൻ. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിൽ തന്നെ വിമർശിച്ചവർക്ക് അതേ വസ്ത്രമണിഞ്ഞുള്ള മറ്റൊരു ചിത്രം പങ്കുവച്ചായിരുന്നു നടി മറുപടി പറഞ്ഞത്. ‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ.’–അനശ്വര കുറിച്ചു.

ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരയും പ്രകോപിപ്പിച്ചത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. പതിനെട്ട് വയസ്സാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ, നാണമില്ലെ ഈ വസ്ത്രം ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബർ ആക്രമണം.

അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നവര്‍ പറയുന്നു. ട്രോളുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് ഇക്കൂട്ടര്‍.

നേരത്തെ നടി സാനിയ ഇയ്യപ്പൻ, എസ്തര്‍ അനിൽ തുടങ്ങിയവരുടെ വസ്ത്രധാരണത്തിനു നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു.