നടി ഭാമയുടെ വിവാഹ വീഡിയോ.

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ഭാമ വിവാഹിതയായി.

നടി ഭാമയുടെ വിവാഹ വീഡിയോ.


പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ഭാമ വിവാഹിതയായി. ബിസിനസുകാരനായ അരുണാണ് താരത്തെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിംപിളായാണ് താരം അണിഞ്ഞൊരുങ്ങിയത്. അതീവ സന്തോഷത്തോടെയാണ് ഇരുവരും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. സുരേഷ് ഗോപി, മിയ, വിനു മോഹന്‍, വിദ്യ വിനുമോഹന്‍ തുടങ്ങിയവരും വിവാഹത്തിനെത്തിയിരുന്നു. അടുത്തിടെയായിരുന്നു വിവാഹത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. പക്കാ അറേഞ്ച്ഡായാണ് വിവാഹമെന്ന് ഭാമ പറഞ്ഞിരുന്നു. എന്‍ഗേജ്‌മെന്റ് ചടങ്ങിനിടയിലെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.