നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നു

നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നു


സന്തോഷവും ദു:ഖവും ഇടകലര്‍ന്ന കാത്തിരിപ്പിന് ഒടുവില്‍ നടി മേഘ്‌നരാജിന് ആണ്‍കുഞ്ഞ് പിറന്നു. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സിനിമാ താരങ്ങളടക്കം നിരവധി പേരാണ് തങ്ങളുടെ സന്തോഷം സമൂഹ മാദ്ധ്യമങ്ങള്‍ വഴി പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദു:ഖത്തിലാഴ്‌ത്തിയ സംഭവമായിരുന്നു മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. മേഘ്‌ന മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി അന്തരിച്ചത്.