പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ഷൂട്ടിംഗ്‌ പുനരാരംഭിച്ചു

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ഷൂട്ടിംഗ്‌  പുനരാരംഭിച്ചു


കൊറോണ പ്രതിസന്ധിയെ തുടർന്ന് ജോർദാനിൽ നടന്നുകൊണ്ടിരുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണം ഏതാണ്ട്‌ 2 ആഴ്ചക്കാലമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെ 58 പേർ അടങ്ങുന്ന സംഘം ജോർദാനിൽ കുടുങ്ങിയത്‌ നേരത്തെ വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുനരാരംഭിച്ചു എന്ന വാർത്തയാണ് ജോർദാനിൽ നിന്ന് കേൾക്കുന്നത്‌. ചിത്രത്തിന് വേണ്ടി 40 കിലോയോളം ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ മേക്‌ഓവർ കാണാനുള്ള ആകാംക്ഷയിൽ ഇരിക്കുന്ന ആരാധകർക്കും സിനിമ പ്രേമികൾക്കും ഇതൊരു ആശ്വാസ വാർത്തയാണ്. പുനരാരംഭിച്ച ഷൂട്ടിംഗ്‌ പെട്ടെന്ന് തീർന്നാലും ഇന്ത്യയിലേക്ക്‌ എപ്പോൾ മടങ്ങി വരാൻ സാധിക്കും എന്നതിനെ പറ്റി ഇപ്പോഴും ഒരു അറിവില്ല.