"ആദ്യ രാത്രി" ഒരു ഡീസന്റ് ഫാമിലി എന്റർടെയ്നർ

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോൻ - ജിബു ജേക്കബ് ടീം ഒരുമിച്ച "ആദ്യ രാത്രി" ഒരു ഡീസന്റ് ഫാമിലി എന്റർടെയ്നർ ചിത്രമായി പറയാം..


 "ആദ്യരാത്രി"..

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോൻ - ജിബു ജേക്കബ് ടീം ഒരുമിച്ച "ആദ്യ രാത്രി" ഒരു ഡീസന്റ് ഫാമിലി എന്റർടെയ്നർ ചിത്രമായി പറയാം.. നല്ല തമാശകളൊക്കെയായി കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്..

നാട്ടിൽ പുറം പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്.. കഥയ്ക്കോ നായക വേഷത്തിനോ വലിയ പുതുമയൊന്നുമില്ലെങ്കിലും ബിജു മേനോൻ ക്യാരക്ടറിൽ കൊണ്ട് വന്ന ഒരു ഫ്രഷ്നസ് സിനിമയ്ക്ക് വലിയ കരുത്താകുന്നു..

കളർഫുൾ വിഷ്യൽസിനൊപ്പം തമാശകളുമായി മനോഹരനെയും ചുറ്റുമുള്ളവരെയും പ്രേക്ഷകരോടൊപ്പം നിർത്താൻ ആദ്യപകുതിയിൽ ജിബു ജേക്കബിന് സാധിച്ചിട്ടുണ്ട്.. ബിജുമോനോൻ - മനോജ് ഗിന്നസ് കോമ്പിനേഷൻ വർക്ക് ഔട്ട് ആയിട്ടുണ്ട്..

കഥയിൽ ഉണ്ടായ ചെറിയ മാറ്റം രണ്ടാം പകുതി മൊത്തത്തിൽ സ്വാധീനിക്കുകയാണ്.. അങ്ങും ഇങ്ങും തൊടാതെയാണ് രണ്ടാം പകുതിയിൽ ചില ഭാഗങ്ങൾ.. കുറച്ചു സമയം എന്ത് ചെയ്യണം എന്നറിയാതെ മുന്നോട്ട് പോയതും ആസ്യാദനത്തെ ബാധിക്കുന്നുണ്ട്.. ക്ലെമാക്സ് സീനുകൾ മെച്ചപ്പെട്ട രീതിയിൽ വന്നിട്ടുണ്ട്..

ചിത്രത്തിൽ അനശ്യര രാജൻ ഒരു മിസ് കാസ്റ്റിംഗ് ആയി തോന്നി.. പക്യതയുള്ള നായികാ കഥാപാത്രം ചിത്രത്തിന് ആവശ്യമായിരുന്നു.. അജു വർഗീസ് , വിജയ രാഘവൻ അടക്കം സ്ക്രീൻ സ്‌പേസ് നന്നായി കിട്ടിയിട്ടുണ്ട്..

തീയറ്റർ കാഴ്ചയിൽ അത്യാവശ്യം ആസ്യദിച്ചു കാണാവുന്നതൊക്കെ ചിത്രത്തിലുണ്ട്..
കുടുംബ പ്രേക്ഷകർക്ക് 100% ധൈര്യമായി ടിക്കറ്റ് എടുക്കാം..

നിഖിൽ പ്രസാദ്