തന്നെ കുറിച്ച് ഗോസിപ്പുകൾ ഇറക്കിയതും തേജോവധം ചെയ്ത് തേച്ചൊട്ടിച്ചതും കൂടതലും പെൺകുട്ടികൾ തന്നെ: തുറന്നു പറഞ്ഞ് തൊടുപുഴകാരി ‘ഐശ്വര്യ റായ്’

ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് ശ്രദ്ധേയ ആയ താരമാണ് തൊടുപുഴ സ്വദേശിനിയായ അമൃത സാജു.

തന്നെ കുറിച്ച് ഗോസിപ്പുകൾ ഇറക്കിയതും തേജോവധം ചെയ്ത് തേച്ചൊട്ടിച്ചതും കൂടതലും പെൺകുട്ടികൾ തന്നെ: തുറന്നു പറഞ്ഞ് തൊടുപുഴകാരി ‘ഐശ്വര്യ റായ്’


ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് ശ്രദ്ധേയ ആയ താരമാണ്  തൊടുപുഴ സ്വദേശിനിയായ അമൃത സാജു.താരത്തിന്റെ രൂപ സാദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു.അമൃതയുടെ പോസ്റ്റുകളും വീഡിയോകളും ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇടം നേടിയിരുന്നു.ടിക് ടോക്കിലും മിന്നും താരമായിരുന്നു അമൃത.12 ലക്ഷം പേരായിരുന്നു അമൃതയെ ടിക് ടോക്കില്‍ പിന്തുടര്‍ന്നിരുന്നത്.സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ഫോട്ടോഷൂട്ടുകളും മോഡലിംഗും ഒക്കെയായി തിരക്കിലാണ് താരം.

ഇപ്പോഴിതാ ഓൺലൈൻ മലയാളിയുടെ ‘ഷൂട്ട് ൻ ടോക്കിൽ’ സംസാരിക്കുകയാണ് അമൃത. താൻ പ്രണയത്തിലാണെന്ന് അമൃത തുറന്നു പറയുതയാണ്. വീട്ടുകാരായി എല്ലാം ഉറപ്പിച്ചുവെന്നും ഒരു അഞ്ചു വർഷം കഴിഞ്ഞേ കല്യാണം ഉണ്ടാകുകയുള്ളു എന്നും അമൃത പറയുന്നു.

അതേ സമയം താൻ ഐശ്വര്യ റായിയെ പോലെമാത്രമല്ല ദിപീക പദുക്കോണിനെ പോലെയും ഉണ്ടെന്ന ചിലർ പറയാറുണ്ടെന്നാത് അമൃത പറയുന്നത്. ഭംഗിയില്ലാ എന്ന് പറഞ്ഞ് തന്നെ പലരും അവോയ്ഡ് ചെയ്തിട്ടുണ്ടെന്നും അമൃത പറയുന്നു. തനിക്ക് ഐശ്വര്യ റാറിയുടെ ലുക്ക് ഉണ്ടെന്ന് ആദ്യമായി കണ്ടു പിടിച്ച തന്റെ അനുജത്തി അപർണയാണെന്നാണ് അമൃത പറയുന്നത്. തന്റെ വീഡിയോസ് വൈറലായതിന് ശേഷം ധാരാളം പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ടെന്നും അമൃത പറയുന്നു. കൂടുതലും കേരളത്തിന് പുറത്തു നിന്നാണെന്നും അമൃത പറയുന്നു. 

തന്നെക്കുറിച്ച് ഒരു പാട് ഗോസിപ്പുകൾ കേട്ടിട്ടുണ്ടെന്നും അമൃത പറയുന്നു. കൂടുതലും തന്റെ പ്രണയത്തെകുറിച്ച് ആയിരുന്നു വെന്നും അമൃത പറയുന്നു. തന്നെ കുറിച്ച് ഗോസിപ്പുകൾ ഇറക്കിയതും തേജോവധം ചെയ്ത് തേച്ചൊട്ടിച്ചതിലും കൂടതലും പെൺകുട്ടികൾ തന്നെയാണെന്നാണ് അമൃത പറയുന്നത്. എന്നാൽ ധാരാളം പെൺകുട്ടികൾ തന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അമൃത പറയുന്നു. സിനിമാരംഗത്ത് നിന്നും തന്നെ പലരും പറ്റിച്ചിട്ടുണ്ടെന്നും താൻ അത് പൊളിച്ചിട്ടുണ്ടെന്നും അമൃത പറയുന്നു. അത് ഒരു മലയാളി ആയിരുന്നുവെന്നും അമൃത വെളിപ്പെടുത്തി.