യൂട്യൂബില്‍ തരംഗമായി അല്‍ മല്ലു:വീഡിയോ.

ബോബന്‍ സാമുവല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അല്‍ മല്ലുവിന്റെ ട്രെയ്‌ലര്‍ യു ട്യൂബ് ട്രെന്‍ഡാകുന്നു.

യൂട്യൂബില്‍ തരംഗമായി അല്‍ മല്ലു:വീഡിയോ.


ബോബന്‍ സാമുവല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അല്‍ മല്ലുവിന്റെ ട്രെയ്‌ലര്‍ യു ട്യൂബ് ട്രെന്‍ഡാകുന്നു. ചിത്രത്തില്‍ നമിത പ്രമോദ് നായികയാവുമ്പോള്‍ മിയ ജോര്‍ജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു ത്രില്ലര്‍ ചിത്രമാണിതെന്ന് സൂചിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍.
റോമന്‍സ്, ജനപ്രിയന്‍, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് അല്‍ മല്ലു. ദുബായ്-അബുദാബി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. പ്രവാസ ലോകത്തെ കഥയാണ് ചിത്രം പറയുന്നത്.