ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25

ഏറെ വ്യത്യസ്ഥമായ പ്രമേയവും ആ പ്രമേയത്തെ അതിമനോഹരമാക്കിയ തിരക്കഥയും അതിനോടൊപ്പം അഭിനേതാക്കളുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കൂടിയാവുമ്പോൾ

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25


ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.

സൗബിൻ ഷാഹിർ , സുരാജ് വെഞ്ഞാറംമ്മൂട്‌ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ "ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25" റിയലസ്റ്റിക് സിനിമകളുടെ ചേരുവകളുമായി ഒരുക്കിയ ഒരു പരീക്ഷണ ശ്രമമാണ്..

മലയാളത്തിൽ ഇത്തരം ജേർണർ സിനിമകൾ പൊതുവേ കുറവാണ്.. എങ്കിലും ഫിക്ഷൻ വിഭാഗത്തിൽ എല്ലാ പ്രേക്ഷകരെയും കയ്യിലെടുക്കും വിധം സിനിമ മുഴുവൻ നിറഞ്ഞു നിന്ന പെർഫെക്ഷൻ രതീഷ് എന്ന പുതുമുഖ സംവിധായകന്റെ മികവ് തന്നെയാണ്..

ഏറെ വ്യത്യസ്ഥമായ പ്രമേയവും ആ പ്രമേയത്തെ അതിമനോഹരമാക്കിയ തിരക്കഥയും അതിനോടൊപ്പം അഭിനേതാക്കളുടെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കൂടിയാവുമ്പോൾ കാഴ്ചക്കാർക്ക് നല്ലൊരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു..

ചിത്രത്തിൽ അച്ഛൻ - മകൻ കോമ്പിനേഷനിൽ സുരാജ് വെഞ്ഞാറംമ്മൂട് - സൗബിൻ ഷാഹിർ എന്നിവർ എത്തുന്നു.. വളരെ റിയലസ്റ്റിക്ക് സ്വഭാവത്തോടെ കഥപറയുന്നതിനോടൊപ്പം സ്വഭാവിക തമാശകൾ ചെറു പുഞ്ചിരിയോടെ പ്രേക്ഷകന് ആസ്യദിക്കാൻ സാധിക്കുന്നുണ്ട്..

പിന്നീട് വിദേശത്ത് ജോലിക്ക് പോകുന്ന മകൻ പ്രായമായ അച്ഛനെ നോക്കാൻ ഒരു റോബോട്ടിനെ കൊണ്ട് വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ഏറെ രസകരമായി അവതരിപ്പിക്കുകയാണ്..

റോബോട്ട് ശരിക്കും ഒരു നായകനെ പോലെ സ്‌ക്രീനിൽ വിലസി.. മനുഷ്യനും റോബോട്ട് എന്ന യന്ത്രവും തമ്മിലുള്ള ബന്ധം വളരെ ഹൃദ്യമായ രീതിയിൽ പറഞ്ഞതാണ് ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ്.. 

ചിരിപ്പിക്കാനും കണ്ണ് നനയിപ്പിക്കാനും കഴിയുന്ന കഥാപാത്രം അതിമനോഹരമായി സുരാജ് അവതരിപ്പിച്ചിട്ടുണ്ട്.. പ്രകടനത്തിൽ സൗബിൻ ഷാഹിറും ഒട്ടും പിന്നിൽ പോയിട്ടില്ല.. സൈജു കുറുപ്പ് ചെയ്ത ക്യാരക്ടറും റിയലസ്റ്റിക്ക് കഥ പറച്ചിലിന് ഒപ്പം നിന്നു.. പേരറിയാത്ത ഒരുപാട് കഥാപാത്രങ്ങൾ സ്‌ക്രീനിൽ തിളങ്ങി..

ഗാനങ്ങളും പശ്ചാത്തലസംഗീതവും സിനിമക്ക് ഒപ്പം നിന്നത് ആസ്യാദനത്തിന് കൂടുതൽ കരുത്തു നൽകിയിട്ടുണ്ട്..

തീർച്ചയായും എല്ലാ പ്രേക്ഷകർക്കും നല്ലൊരു അനുഭവം തന്നെയാവും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.. ഓരോ പ്രേക്ഷകനും ഒരു ചെറുപുഞ്ചിരിയോടെ ഒരുപാട് കാഴ്ചകൾ കാണാം.. ഒപ്പം ഒരുപാട് ചിന്തിക്കാം..