കിടിലന്‍ മേക്കോവറില്‍ അനുശ്രീ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

ചുവന്ന നിറമുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി താരം

കിടിലന്‍ മേക്കോവറില്‍ അനുശ്രീ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ


ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ,നാക്കു പെന്റ നാക്കു ടാക്ക, ചന്ദ്രേട്ടന്‍ എവിടെയാ,ഒപ്പം തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തില്‍ അതിസുന്ദരിയായിട്ടാണ് താരം എത്തുന്നത്. നടി തന്റെ നാടന്‍ ലുക്കില്‍ നിന്നും പുറത്ത് കടന്നിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ചില ആരാധകരെ നിരാശപ്പെടുത്തിയിട്ടുമുണ്ട്. അനുശ്രീ തന്റെ പുത്തൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് തുന്നല്‍ മള്‍ട്ടി ഡിസെെനര്‍ സ്റ്റോറിന് വേണ്ടിയാണ്. റെഡ് ഹോട്ടായാണ് താരം ഏവരെയും അമ്പരപെടുത്തുന്നത്. കഴിഞ്ഞ തവണ താരം പങ്കുവച്ച ബോൾഡ് ലുക്കിലുള്ള മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. തന്റെ ഈ ഫോട്ടോഷൂട്ട് സ്ഥിരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനാണ് എന്ന് അനുശ്രീ വ്യക്തമാക്കിയിരുന്നു എങ്കിലും ഏറെ വിമർശനങ്ങൾക്കും അനുശ്രീ ഇരയായി. ഈ ലോക്ഡൗൺ കാലത്ത് നിരവധി ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പല ഭാഗങ്ങള്‍ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ കൈകാര്യം ചെയ്താണ് ഫോട്ടോഷൂട്ട് ഒരുക്കിയതെന്നും അനുശ്രീ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ നടി അനുശ്രീ തന്‍റെ ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് ആരാധകർക്കിടയിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്, എന്നാൽ ഈ ചിത്രങ്ങള്‍ക്ക് താഴെ താരത്തിനെതിരെ മോശമായ രീതിയിൽ വന്ന പ്രതികരണങ്ങൾക്ക് അനുശ്രീ ചുട്ട മറുപടി നല്‍കി. ‘സിനിമയിൽ ചാൻസ് കുറഞ്ഞു വസ്ത്രത്തിന് നീളവും’ എന്ന ആരാധകന്റെ പ്രതികരണത്തിന് ‘കഷ്ടം’ എന്ന മറുപടിയാണ് അനുശ്രീ നൽകിയത്. നടിയുടെ പ്രതികരണം ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു കമൻറ് പോസ്റ്റ് ചെയ്തതെന്ന് ആരാധകൻ വിശദീകരിച്ചു. എൻറെ ഉള്ളിലെ സ്ഥിരം സങ്കല്പങ്ങളെ പൊളിച്ചെഴുതുകയാണ് എന്നാണ് അനുശ്രീ ബോൾഡ് ഫോട്ടോയുടെ താഴെ എഴുതിയത്. അടച്ചിടൽ കാലത്ത് അനുശ്രീ ആരാധകരുമായി ഒരുപാട് വിശേഷങ്ങൾ സോഷ്യൽ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും താരം ലോക്ക് ഡൗൺ കാലത്ത് നടത്തിയിരുന്നു.