ഐഫോണ്‍ 12 നൊപ്പം ചാര്‍ജര്‍ നൽകാത്തതിന്റെ കാരണം വ്യക്തമാക്കി ആപ്പിള്‍

ഐഫോണ്‍ 12 നൊപ്പം ചാര്‍ജര്‍ നൽകാത്തതിന്റെ  കാരണം വ്യക്തമാക്കി ആപ്പിള്‍


5ജി സാങ്കേതികവിദ്യാ പിന്തുണയുമായാണ് ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് ഫോണുകള്‍ പുറത്തിറക്കിയത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഐഫോണ്‍ 12 ന്റെ ബോക്‌സില്‍  ചാര്‍ജറും ഇയര്‍പോഡും കമ്ബനി ഒഴിവാക്കി. 

2030 ഓടെ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നത് 100 ശതമാനം കുറയ്ക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം. അതായത് പുതിയ ചാര്‍ജറുകളുടെ നിര്‍മാണനിരക്കില്‍ കുറവ് വരും. ചാര്‍ജറും ഇയര്‍പോഡും ഐഫോണ്‍ ബോക്‌സില്‍ നിന്നം ഒഴിവാക്കുന്നതിലൂടെ പാക്കേജിങ് 70 ശതമാനം കുറയ്ക്കാനും കൂടുതല്‍ ഉപകരണങ്ങള്‍ ഒരേ സമയം കയറ്റുമതി ചെയ്യാനും സാധിക്കും.

ഐഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പഴയ ഐഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നവരാണ്. അവരുടെ കൈവശം പഴയ ഫോണിന്റെ ചാര്‍ജറും ഇയര്‍പോഡും ഉണ്ടായിരിക്കും. അവ പുനഃരുപയോഗിക്കാന്‍ കമ്ബനി പ്രോത്സാഹിപ്പിക്കുന്നു.

ഐഫോണിനൊപ്പം ചാര്‍ജര്‍ നല്‍കുന്നില്ലെങ്കിലും സാധാരണ യുഎസ്ബി ടൈപ്പ് സി അഡാപ്റ്ററില്‍ ബന്ധിപ്പിക്കാവുന്ന യുഎസ്ബി ടൈപ്പ്‌ സി റ്റു ലൈറ്റ്‌നിങ് കേബിള്‍ ഫോണിനൊപ്പം നല്‍കുന്നുണ്ട്.