വന്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍ ഐഫോണ്‍.

ഫോണിനെ കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ്​ പ്രചരിക്കുന്നത്​.

വന്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍ ഐഫോണ്‍.


വന്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍ ഐഫോണ്‍. ആപ്പിള്‍ ഐഫോണി​​െന്‍റ 12ാം പതിപ്പ്​ പുറത്തിറങ്ങാന്‍ ഇനിയും ഫോണിനെ കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ്​ പ്രചരിക്കുന്നത്​. എങ്കിലും2020ലെ ഐഫോണില്‍ ഫേസ്​ ഐ.ഡി ആപ്പിള്‍ ഉപേക്ഷിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.
ഫേസ്​ ഐഡിക്ക്​ പകരം ഇന്‍ ഡിസ്​പ്ലേ ഫിംഗര്‍പ്രിന്‍റ്​ സെന്‍സര്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ്​ സൂചന. നോച്ച്‌​ സ്​ക്രീനും പുതിയ ഐഫോണില്‍ നിന്ന്​ അപ്രത്യക്ഷമായേക്കും. 2017 ഐഫോണ്‍ Xലാണ്​ ആപ്പിള്‍ ഫേസ്​ഐഡിയും നോച്ച്‌​ സ്​ക്രീനും കൊണ്ട്​ വന്നത്​. 2020ല്‍ പുറത്തിറക്കുന്ന ഐഫോണ്‍ 12 പ്രോ, 12 പ്രോ മാക്​സ്​ എന്നീ ഫോണുകളില്‍ മാത്രമാവും മാറ്റമുണ്ടാകുക.
ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ ഫോണുകളിലുള്ള സാ​ങ്കേതികവിദ്യ തന്നെയാണ്​ ഐഫോണിലും എത്തുന്നത്​. പക്ഷേ ഡിസൈനിലും സാ​ങ്കേതിക വിദ്യയിലും സ്വന്തമായൊരു ടച്ച്‌​ കൊണ്ട്​ വരാന്‍ ആപ്പിള്‍ ശ്രമിക്കാറുണ്ട്​. അത്തരത്തില്‍ എന്ത്​ മാറ്റമാണ്​ ഐഫോണ്‍ 12ല്‍ ഉണ്ടാവുകയെന്നാണ്​ ആപ്പിള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്​.
5.8 ഇഞ്ച്​ മുതല്‍ 6.7 ഇഞ്ച്​ വരെയായിരിക്കും ഐഫോണ്‍ മോഡലുകളുടെ ഡിസ്​പ്ലേ സൈസ്​. ഉയര്‍ന്ന മോഡലുകളില്‍ ഒ.എല്‍.ഇ.ഡി ഡിസ്​പ്ലേ ആപ്പിള്‍ നല്‍കു​േമ്ബാള്‍ താഴ്​ന്ന ഫോണുകളില്‍ എല്‍.സി.ഡിയായിരിക്കും ഡിസ്​പ്ലേ.

 ഫോണ്‍ കളഞ്ഞുപോയോ? പേടിക്കേണ്ട!ബ്ലോക്ക് ചെയ്യാം..