പുതിയ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കി.

പവര്‍ബീറ്റ്‌സ് 3 യ്ക്ക് പകരമായാണ് പുതിയ ഇയര്‍ഫോണുകള്‍ എത്തിയിരിക്കുന്നത്.

പുതിയ വയര്‍ലെസ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കി.


പുതിയ പവര്‍ ബീറ്റ്‌സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ പുറത്തിറക്കി. പവര്‍ബീറ്റ്‌സ് 3 യ്ക്ക് പകരമായാണ് പുതിയ ഇയര്‍ഫോണുകള്‍ എത്തിയിരിക്കുന്നത്.ആപ്പിളിന്റെ സഹസ്ഥാപനമായ ബീറ്റ്‌സ് ബൈ ഡ്രെ എന്ന ഓഡിയോ ബ്രാന്റാണ് പവര്‍ബീറ്റ്‌സ് ഇയര്‍ഫോണുകള്‍ പുറത്തിറക്കുന്നത്.

പുതിയ ഇയര്‍ഫോണിന്റെ രൂപകല്‍പന നേരത്തെ പുറത്തിറക്കിയ വയര്‍ലെസ് ഇയര്‍ഫോണായ പവര്‍ബീറ്റ്‌സ് പ്രോയുടെ രൂപകല്‍പനയ്ക്ക് സമാനമാണ്.149.95 ഡോളര്‍ (ഏകദേശം 11000 രൂപ) വിലവരും. പവര്‍ബീറ്റ്‌സ് 3 യേക്കാള്‍ 50 ഡോളര്‍ (3600 രൂപയോളം) കുറവാണ് പവര്‍ബീറ്റ്‌സിന്.

15 മണിക്കൂറോളം ഇതില്‍ ചാര്‍ജ് ലഭിക്കുമെന്ന് ആപ്പിള്‍ പറയുന്നു. അഞ്ച് മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ നേരം പാട്ട്‌കേള്‍ക്കാന്‍ ഇതില്‍ സാധിക്കും. കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ 3 നിറങ്ങളിലാണ് ഇയര്‍ഫോണ്‍ വില്‍പനയ്‌ക്കെത്തുക.