സാമൂഹ്യനീതി വകുപ്പില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 5

സാമൂഹ്യനീതി വകുപ്പില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 5


തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ സൂപ്രണ്ട്/മാനേജര്‍, കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി, കുക്ക് തസ്തികകളിലാണ് കരാര്‍ നിയമനം. 

സൂപ്രണ്ട്/മാനേജര്‍ - യോഗ്യത എം എസ് ഡബ്ല്യൂവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 നും 56 നും ഇടയില്‍. കെയര്‍ ടേക്കര്‍ കം സെക്യൂരിറ്റി - യോഗ്യത ബിരുദം(സോഷ്യല്‍ വര്‍ക്കില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 40 വയസ്. കുക്ക് - പ്രായപരിധി 40 വയസ്. 

അപേക്ഷ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ നവംബര്‍ അഞ്ചിനകം നല്‍കണം. ഫോണ്‍: 0474-2794029, 8281999035 എന്നീ നമ്പരുകളില്‍ ലഭിക്കും.