സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  നിയമനം

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം

സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  നിയമനം


കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും ബയോഡാറ്റയും സഹിതം 19ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രതിമാസം 56,395/- രൂപ സമാഹൃത വേതനമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കും.

Read This: ഫാര്‍മസിസ്റ്റ് നിയമനം; ഇന്റര്‍വ്യൂ നവംബര്‍ 23ന്.