നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് ആണ് അറസ്റ്റ് വാറന്‍്റ് പുറപ്പെടുവിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്.


നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്. വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ കുഞ്ചാക്കോ ബോബന്‍ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് ജാമ്യത്തോടു കൂടിയ അറസ്റ്റ് വാറന്‍്റ് പുറപ്പെടുവിച്ചത്. വിസ്താരം തുടരുന്ന മാര്‍ച്ച്‌ 4 ന് നടന്‍ ഹാജരാകണം.

കുഞ്ചാക്കോ ബോബന്‍ അടക്കം 3 പേരെയാണ് വെള്ളിയാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസും സംയുക്താ വര്‍മയും രാവിലെ തന്നെ കോടതിയിലെത്തി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മാത്രമല്ല നിരവധി സ്റ്റേജ് ഷോകളില്‍ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിട്ടുണ്ട്.

  കൊച്ചിയില്‍ കൊറോണ സംശയത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു.

ഇവര്‍ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബന്‍. അതിനാല്‍ കേസിലെ നിര്‍ണ്ണായക സാക്ഷികളില്‍ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്നത്.