ഇത് എൻ കാതൽ പുത്തകം. ഓഡിയോ, ട്രെയ്ലർ വിജയ് സേതുപതി, കെ.ടി കുഞ്ഞുമോൻ റിലീസ് ചെയ്തു

കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം കോവി ഡിനു ശേഷം തീയേറ്ററിലെത്തും

ഇത് എൻ കാതൽ പുത്തകം. ഓഡിയോ, ട്രെയ്ലർ വിജയ് സേതുപതി, കെ.ടി കുഞ്ഞുമോൻ റിലീസ് ചെയ്തു


ധു.ജി.കമലം തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന ഇത് എൻ കാതൽ പുത്തകം എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ റിലീസും, ട്രെയ്ലർ റിലീസും ചെന്നൈയിൽ, തമിഴ് സൂപ്പർ താരം മക്കൾ ശെൽവൻ വിജയ് സേതുപതിയും, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോനും നിർവ്വഹിച്ചു. കോവിഡ് കാലത്ത്, ചെന്നൈ സിനിമാ മേഖലയിൽ ഈ പ്രോഗ്രാം വലിയ വാർത്തയായി.
റോസ് ലാൻ്റ് സിനിമാസിൻ്റെ ബാനറിൽ, ബിജു തോട്ടുപുറം, കേണൽ മോഹൻദാസ്, ജിനു പരമേശ്വർ, ജോമി ജേക്കബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇത് എൻ കാതൽ പുത്തകം നിർമ്മാണം പൂർത്തിയായി.കോവിഡിനു ശേഷം ചിത്രം റിലീസ് ചെയ്യും.


തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയും, കൗമാരക്കാരുടെ മാനസിക സംഘർഷങ്ങളും നർമ്മത്തിൻ്റെ ഭാഷയിൽ അവതരിപ്പിക്കുന്നു.
തിരക്കഥ, സംവിധാനം - മധു .ജി.കമലം, ക്യാമറ - അരുൺ കൃഷ്ണ, എഡിറ്റിംഗ് - സജീദ് മുഹമ്മദ്, സംഗീതം - എം.എസ്.ശ്രീമാധവ്, ആലാപനം - വൈക്കം വിജയലക്ഷ്മി, പ്രവീൺ കൃഷ്ണ ,പി.ആർ.ഒ- അയ്മനം സാജൻ.
ജയ്, അഞ്ജിത, കുളപ്പുള്ളി ലീല ,രാജേഷ് രാജ്, സൂരജ്, കേണൽ മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം കോവി ഡിനു ശേഷം തീയേറ്ററിലെത്തും.
         അയ്മനം സാജൻ