അയ്യപ്പനും കോശിയും ടീമിൻ്റെ പുതിയ ചിത്രത്തിനു വേണ്ടി ഓൺലൈൻ അഭിനയ മൽസരം

സിനാക്ട് ആക്ടിംഗ് സ്റ്റാർ കോണ്ടസ്റ്റ് ഏറെ ശ്രദ്ധേയമാകുന്നു 

അയ്യപ്പനും കോശിയും ടീമിൻ്റെ പുതിയ ചിത്രത്തിനു വേണ്ടി ഓൺലൈൻ അഭിനയ മൽസരം


സിനാക്ട് ആക്ടിംഗ് സ്റ്റാർ കോണ്ടസ്റ്റ് ഏറെ ശ്രദ്ധേയമാകുന്നു 
അയ്യപ്പനും കോശിക്കും ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും നിർമ്മിച്ച് സിബിമലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ പുതുമുഖങ്ങൾക്ക് അവസരം നൽകി കൊണ്ടാണ്, ഏറെ പുതുമകളുള്ള ഈ ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നത്.ഇതിനോടകം ഈ ഓൺലൈൻ മൽസരം ജനങ്ങൾക്കിടയിൽ ചർച്ചയായി മാറിക്കഴിഞ്ഞു.

കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന സിനാക്ട് ആക്ടിംഗ് സ്കൂൾ ആണ് ലോക് ഡൗൺ കാലത്ത് ഇത്തരത്തിൽ ഒരു ഓൺലൈൻ അഭിനയ മത്സരത്തിന് വേദിയൊരുക്കുന്നത്. ഈ മത്സരത്തിൽ സെപ്റ്റംബർ  30 ന് മുമ്പ് പങ്കെടുക്കുന്നവരിൽ നിന്നും  യോഗ്യതയുള്ളവരെ ,അയ്യപ്പനും കോശിക്കും ശേഷം ചെയ്യുന്ന പുതിയ സിനിമയിൽ കഥാപാത്രങ്ങളാകാൻ   തിരഞ്ഞെടുക്കും. ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച്,അഞ്ച് മാസക്കാലയളവിൽ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ മത്സരത്തിൽ  യാതൊരുവിധ ഫീസും നൽകാതെ,
 അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള ഇന്ത്യക്കാരായ ആർക്കും മത്സരിക്കാവുന്നതാണ്.

മികച്ച നടനും നടിക്കും അമ്പതിനായിരം രൂപ വീതം സമ്മാനം നൽകുന്നതോടൊപ്പം ,തിരഞ്ഞെടുക്കപ്പെടുന്ന നൂറോളംപേർക്ക് ആക്ടിങ് ട്രെയിനിങ്ങും, സർട്ടിഫിക്കറ്റും, മൊമൻ്റേയും,അടക്കം  ഒട്ടനവധി സമ്മാനങ്ങൾ നൽകുന്നു. ഒപ്പം മലയാള ചലച്ചിത്ര ലോകത്തെ മുൻനിര സംവിധായകർക്ക് മുന്നിലേക്കെത്തിക്കുന്ന ,കാസ്റ്റിംഗ് ഡയറക്ടറിയിലേക്ക് അംഗമാകാൻ അവസരവും ഒരുക്കുന്നു ...മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ സിനാക്ടിന്റെ വെബ്സൈറ്റായ Www.cinact.in ലും ,ഫേയ്സ്ബുക്ക് പേജിലും ലഭ്യമാണ്. ബന്ധപ്പെടുക, 

                                                                                 
              ഫോൺ: 9388777666, 9020242020.          പി.അർ.ഒ- അയ്മനം സാജൻ