മാസ്സ് ലുക്കില്‍ ബാബു ആന്‍റണി

ഒരു ഇടവേളക്ക് ശേഷം ബാബു ആന്‍റണി നായകനായെത്തുന്നു

മാസ്സ് ലുക്കില്‍ ബാബു ആന്‍റണി


കൊച്ചി: മാസ്സ് ലുക്കില്‍ ബാബു ആന്‍റണി. ഒരു ഇടവേളക്ക് ശേഷം ബാബു ആന്‍റണി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'പവര്‍ സ്റ്റാര്‍'ന്‍റെ പുത്തന്‍ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ് ലൈനോടെ പുറത്തുവന്ന ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ഷോര്‍ട് ഹെയറില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ്

താരം.ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‍സ്, അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഒമര്‍ ലുലു ആണ് 'പവര്‍ സ്റ്റാര്‍' സംവിധാനം ചെയ്യുന്നത്. കിടിലന്‍ ആക്ഷന്‍ സീനുകളോടെ ബാബു ആന്‍റണി വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാന്‍ എത്തുന്ന ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകവും. വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡെന്നീസ് ജോസഫ് ആണ് തിരക്കഥ. ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്ന പവര്‍ സ്റ്റാര്‍ മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.