കോവിഡ് രോഗവ്യാപനത്തിനെ ചെറുക്കാൻ റോബോട്ടുമായി യുവ സംരംഭകർ

UV ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള റോബോട്ട് ഉപയോഗിച്ച് 15 മുതൽ 20 മിനിറ്റിൽ ഒരു രോഗി ഉപയോഗിച്ച മുറിയും അതിലെ സർവ്വ സാധനങ്ങളും അണുവിമുക്തമാക്കാൻ സാധ്യമാക്കുകയാണ് ഈ സംരംഭകർ

കോവിഡ് രോഗവ്യാപനത്തിനെ ചെറുക്കാൻ റോബോട്ടുമായി  യുവ സംരംഭകർ


കോവിഡ് എന്ന മഹാമാരി സർവ്വനാശം വിതയ്ക്കുന്ന ഈ സാഹചര്യത്തിൽ രോഗവ്യാപനം എങ്ങനെ തടയാം എന്നതിന് ലോകം മുഴുവനും ശ്രദ്ധ ചെലുത്തുന്നുണ്ട്.  രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഉപയോഗിച്ച വസ്തുക്കളിലൂടെയും ആണ് രോഗം സർവ്വ വ്യാപകമായി കൊണ്ടിരിക്കുന്നത്.  ഇതിനൊരു പോംവഴി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊച്ചി ആസ്ഥാനമായുള്ള  യുവ സംരംഭക സ്ഥാപനമായ Teqard Labs Pvt Ltd.

എബിൻ ഏലിയാസ്, ജോൺ പോൾ, പ്രിൻസ് ജോൺ ജോസഫ്, സംഗീത് സുരേന്ദ്രൻ, റിച്ചാർഡ് എം എം ജോയ്, എന്നിവരടങ്ങിയ ടീം അനുരൂപ് കെബി, അജയ് ബെയ്സിൽ എന്നിവരുടെ ഉപദേശക സഹായത്തോടെ കൂടുതൽ നൂതന ആശയങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്

UV കിരണങ്ങൾ മനുഷ്യർക്കും ആരോഗ്യപ്രദം അല്ലാത്തതിനാൽ മനുഷ്യരുടെ സാനിദ്ധ്യം തിരിച്ചറിഞ്ഞ് സ്വയം UV light ഓഫാക്കി പ്രവർത്തിക്കുന്നതും സവിശേഷതയാണ്. ആവശ്യ ഘട്ടങ്ങളിൽ ഒരു സർവീസ് റോബോട്ട്ആയി ഉപയോഗപ്പെടുത്തിക്കൊണ്ട് രോഗികൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കുവാൻ പ്രപ്തവുമാണ് ഇൗ റോബോട്ട്. ഇതുവഴി സമ്പർക്കം മൂലം സാധ്യമാക്കുന്ന എല്ലാതരം അണുബാധയിൽ നിന്നുള്ള പൂർണ മോചനം ഉറപ്പുവരുത്തുന്നതാണ് ഈ നൂതന ആശയം. ആദിശങ്കര എൻജിനീയറിങ് കോളേജുമായി ചേർന്ന് പ്രവർത്തിച്ചു കൊണ്ട് ആവശ്യമായ മെഡിക്കൽ  സർട്ടിഫിക്കേഷനുകൾ നേടിയെടുത് കൂടുതൽ നൂതനവും മികച്ച ഗുണനിലവാരവും ഉള്ള റോബോട്ടുകളെ  വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കാനും തയ്യാറെടുക്കുകയാണ് ഈ യുവ സംരംഭകർ.

UV ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള  റോബർട്ട് ഉപയോഗിച്ച് 15 മുതൽ 20 മിനിറ്റിൽ ഒരു രോഗി ഉപയോഗിച്ച മുറിയും അതിലെ സർവ്വ സാധനങ്ങളും അണുവിമുക്തമാക്കാൻ സാധ്യമാക്കുകയാണ് ഈ സംരംഭകർ. വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായ സൂക്ഷ്മജീവികളുടെ ജനതിക പദാർത്ഥത്തെ നശിപ്പിച്ചു കൊണ്ടാണ് യുവി rays അണുനശീകരണം നടത്തുന്നത്. റിമോട്ട് കൺട്രോളറിലൂടെ പ്രവർത്തിക്കുക വഴി നേരിട്ട് മനുഷ്യർ എത്താതെ തന്നെ അണുനശീകരണം  സാധ്യമാക്കാൻ കഴിയും ഇൗ റോബോട്ടിന്.