ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ഒഴിവുകള്‍

ഒക്ടോബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ഒഴിവുകള്‍


പ്രതിരോധ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ 33 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഉത്തരാഖണ്ഡിലെ കോട്ടത്വാരയിലായിരിക്കും നിയമനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.ബി.ഇ/ബിടെക്/ബി.എസ്.സി(എഞ്ചിനീയറിങ്), എം.ബി.എ കാര്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 21 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദാംശങ്ങള്‍ അറിയാന്‍ https://www.bel-india.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ട്രെയിനി എഞ്ചിനീയര്‍-19, പ്രോജക്ട് എഞ്ചിനീയര്‍-11, ട്രെയിനി ഓഫീസര്‍-2, പ്രോജക്ട് ഓഫീസര്‍-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓരോ തസ്തിക അനുസരിച്ച് അപേക്ഷിക്കാനുള്ള പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. ചില തസ്തികകള്‍ക്ക് 25 വയസാണ് ഉയര്‍ന്ന പ്രായപരിധി. മറ്റു ചിലതിന് 28 വയസും. യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അക്കാദമിക മാര്‍ക്കിന്റെയും പ്രവൃത്തി പരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.