മഞ്ഞ കുർത്തയിൽ അതീവ സുന്ദരിയായി പ്രിയതാരം

പൂക്കളുളള മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ അതീവ സുന്ദരിയായി ഭാവന

മഞ്ഞ കുർത്തയിൽ അതീവ സുന്ദരിയായി പ്രിയതാരംകന്നട ചിത്രങ്ങളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍ മലയാളത്തിന്‍റെ സ്വന്തം താരം ഭാവന. ഇതിനിടയില്‍ തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. അതെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. പൂക്കളുളള മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ ഒരു മാലാഖയെപ്പോലെ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.

96ന്റെ റീമേക്കായ 99ല്‍ അടുത്തിടെ ഭാവന വേഷമിട്ടിരുന്നു.ഗണേഷായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നാലെ തഗരു എന്ന ചിത്രത്തിലും നടിയെത്തി. 99ന് ശേഷം മൂന്ന് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍