ബിഗ് ബോസ്സിൽ രണ്ട് പെൺ പുലികൾ കൂടി.

തീര്‍ത്തും അപ്രതീക്ഷിതമായ വൈല്‍ഡ് കാര്‍ഡ് പ്രവേശനമായിരുന്നു ഇന്നലെ ബിഗ് ബോസ് ഹൗസില്‍.

ബിഗ് ബോസ്സിൽ രണ്ട് പെൺ പുലികൾ കൂടി.


തീര്‍ത്തും അപ്രതീക്ഷിതമായ വൈല്‍ഡ് കാര്‍ഡ് പ്രവേശനമായിരുന്നു ഇന്നലെ ബിഗ് ബോസ് ഹൗസില്‍. പരീക്കുട്ടിയും സുരേഷ് കൃഷ്ണനും ഇറങ്ങിയപ്പോള്‍ ഹൗസില്‍ എത്തിയത് സോഷ്യല്‍ മീഡിയയില്‍ പരസ്പരം തമ്മിലടിച്ച രണ്ടുപേരാണ്. കളിയുടെ സമവാക്യങ്ങളിലും ഗ്രൂപ്പുകളിലുമൊക്കെ വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ് ഇപ്പോൾ വീടിനുള്ളിൽ എത്തിയിരിക്കുന്ന ജസ്ല മാടശ്ശേരിയും ദയ അശ്വതിയും. ഇതോടു കൂടെ രജിത് കുമാർ VS ബാക്കിയുള്ളവർ എന്ന പൊരുതല്‍ സമവാക്യത്തിന് ഒരു മാറ്റം പ്രതീക്ഷിക്കാം.

ഇന്നലെ വീട്ടിനുള്ളിൽ കയറിയ ഉടൻ തന്നെ രജിത്തിനെ കെട്ടിപിടിച്ച് ദയ അശ്വതി പിന്തുണ പ്രഖ്യാപിച്ചു, ജസ്ല വിയോജിപ്പും പ്രകടിപ്പിച്ചു കഴിഞ്ഞു. ഇനി നടക്കാൻ പോകുന്ന കളികളിൽ ഇവർ 3 പേരുമൊഴികെ ബാക്കിയുള്ളവർ അരികിലേക്ക് മാറ്റപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ജസ്ല, ദയ, രജിത് എന്നിവരോടൊപ്പം പിടിച്ചു നിൽക്കണമെങ്കിൽ, ഇത്തിരി സ്ക്രീൻ സ്‌പെയ്‌സ് എങ്കിലും കിട്ടണമെങ്കിൽ മറ്റു മത്സരാർത്ഥികൾ നന്നായി വിയർക്കേണ്ടി വരും.