രജിത് കുമാര്‍ അധ്യാപക ജോലി ഉപേക്ഷിക്കുന്നു!! കാരണം.

ബിഗ്‌ ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള ഒരു മത്സരാര്‍ഥിയായിരുന്നു ഡോ. രജിത് കുമാര്‍.

രജിത് കുമാര്‍ അധ്യാപക ജോലി ഉപേക്ഷിക്കുന്നു!! കാരണം.


മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള ഒരു മത്സരാര്‍ഥിയായിരുന്നു ഡോ. രജിത് കുമാര്‍. ഷോയില്‍ നിന്നും പുറത്തായ രജിത് അധ്യാപക ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹ്യ സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് താരം പറഞ്ഞു. വിമാനത്താവളത്തിലെ സംഭവത്തില്‍ ആലുവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ചെയ്യലിനു ശേഷം പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും രജിത് പറഞ്ഞു.

ആര്‍ക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് 2 മൊബൈല്‍ ഫോണുകളും സ്വിച്ച്‌ ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രെജിത് കുമാറിന് ഇത്രമാത്രം ആരാധകരുണ്ടാകാൻ കാരണം എന്ത് ?; കിടിലം ഫിറോസ്