രജിത്തിനെ പ്രണയിക്കാന്‍ തയ്യാറാണെന്ന് ബിഗ് ബോസ് താരം ദയ അശ്വതി.

വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്ന് ദയ അശ്വതി .

രജിത്തിനെ പ്രണയിക്കാന്‍ തയ്യാറാണെന്ന് ബിഗ് ബോസ് താരം ദയ അശ്വതി.


ഓരോ ദിവസവും ബിഗ് ബോസ് വേറിട്ടതും ആകാംക്ഷഭരിതവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അടുത്തിടെയായിരുന്നു ബിഗ് ബോസിലേക്ക് ദയ അശ്വതിയും ജസ്ല മാടശ്ശേരിയും എത്തിയത്. ജസ്‍ല രജിത് കുമാറിനോട് രൂക്ഷമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും അതേസമയം തന്നെ അടുപ്പം കളയാതെയും നോക്കുന്നു. രജിത് കുമാറിനോട് അടുപ്പമുണ്ടാക്കാന്‍ ദയ അശ്വതി ശ്രമിക്കുന്നതും ബിഗ് ബോസ്സില്‍ കണ്ടു.
രജിത്തിന്റെ ആരാധകപിന്തുണയെക്കുറിച്ച്‌ കൃത്യമായി ബോധ്യമുള്ളവരാണ് ഇരുവരും. ഇവര്‍ പ്ലാന്‍ ചെയ്താണ് വന്നിട്ടുള്ളതെന്നാണ് മറ്റുള്ളവരുടെ അടക്കം പറച്ചിലുകള്‍. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയില്‍ ദയ അശ്വതിയായിരുന്നു രജിത്തുമായി സൗഹൃദത്തിലാവാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തന്നെ അദ്ദേഹം അവഗണിക്കുകയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ചേട്ടനെന്താണ് അങ്ങനെ ചെയ്യുന്നതെന്ന് മറ്റുള്ളവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു. വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്ന് ദയ അശ്വതി പറയുന്നുണ്ട്.


രാവിലെ എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. താന്‍ അടുത്തുപോയി ഇരുന്നാല്‍ രജിത് കുമാര്‍ മാറി ഇരിക്കുമെന്ന് ദയ അശ്വതി പറഞ്ഞു. താന്‍ പെട്ടെന്ന് കഴിച്ചുതീര്‍ക്കും, ദയ അശ്വതി സമാധാനത്തോടെ കഴിക്ക് എന്ന് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ രജിത് കുമാറിന്റെ അടുത്ത് പോയി ഇരിക്കൂവെന്ന് മറ്റെല്ലാവരും ദയ അശ്വതിയോട് പറഞ്ഞു. ആഹാരത്തെ ബഹുമാനിച്ച്‌ കഴിക്കാന്‍ രജിത് കുമാര്‍ പറഞ്ഞു. അതിനിടയില്‍ രജിത് കുമാറിന്റെ അടുത്ത് ഇരിക്കാന്‍ ദയ അശ്വതിയെ സുജോ നിര്‍ബന്ധിച്ചു. രജിത് കുമാറിന് ദേഷ്യം വരികയും ചെയ്‍തു. ദയ അശ്വതി അടുത്ത് വന്നപ്പോള്‍ രജിത് കുമാര്‍ എഴുന്നേറ്റുപോകുകയും ചെയ്‍തു. പിടിച്ചിരുത്താന്‍ ശ്രമിച്ച സുജോയോട് തട്ടിക്കയറുകയും ചെയ്‍തു.