ജോലി ഇല്ലാതായതോടെ തെരുവുകളില്‍ പഴക്കച്ചവടം നടത്തി ബോളിവുഡ് നടന്‍

രണ്ട് മാസമായി ജോലി ഇല്ലാതായതോടെ ഭക്ഷണത്തിനും വാടക കൊടുക്കാനും പണമില്ലാതായി

ജോലി ഇല്ലാതായതോടെ തെരുവുകളില്‍ പഴക്കച്ചവടം നടത്തി ബോളിവുഡ് നടന്‍


ലോക്ഡൗണില്‍ ജോലി ഇല്ലാതായതോടെ തെരുവുകളില്‍ പഴക്കച്ചവടം നടത്തി ബോളിവുഡ് നടന്‍ സൊളാങ്കി ദിവാകര്‍. കോവിഡ് വ്യാപനത്തെ
കഴിഞ്ഞ രണ്ട് മാസമായി ജോലി ഇല്ലാതായതോടെയാണ് സൗത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ പഴങ്ങള്‍ വില്‍ക്കുന്നത്.

"ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ എനിക്ക് വാടക നല്‍കാനും കുടുംബത്തിലെ ആവശ്യങ്ങള്‍ക്കും പണം വേണ്ടി വന്നു. അതോടെ വീണ്ടും പഴങ്ങള്‍ വില്‍ക്കാനിറങ്ങി" എന്ന് ദിവാകര്‍ എഎന്‍ഐയോട് പറഞ്ഞു. ആയുഷ്മാന്‍ ഖുറാനാ ചിത്രം 'ഡ്രീം ഗേള്‍', 'ഹവാ', 'ഹല്‍ക്കാ', 'തിത്‌ലി', 'സോഞ്ചിരിയ' എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് ദിവാകര്‍.

ആദ്യ കാലങ്ങളില്‍ വീട്ടുജോലി ചെയ്തിരുന്ന ദിവാകര്‍ പിന്നീട് പഴങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. ഒരുപാട് നാളത്തെ കഷ്ടപ്പാടുകള്‍ക്ക് ഒടുവിലാണ് നാടകങ്ങളിലും സിനിമകളിലും എത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസുകള്‍ മുടങ്ങിയതോടെ സിനിമയിലെ അവസരവും നഷ്ടമായി.