ബൗ ബൗ സോങ്ങുമായി അനന്യകുട്ടി ; വൈറലായി ഈ വീഡിയോ

അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് വേണ്ടിയാണ് അനന്യ പാടിയത്

ബൗ ബൗ സോങ്ങുമായി അനന്യകുട്ടി ; വൈറലായി ഈ  വീഡിയോ


 അനുഗ്രഹീതൻ ആന്റണിയിലെ ബൗ ബൗ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. വീഡിയോയിൽ ഗായകരായ ടോപ്പ് സിങർ താരം അനന്യയും കൗഷിക് മേനോനുമാണ് പ്രത്യക്ഷപ്പെടുന്നത്.

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ച് നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്ത് സണ്ണി വെയ്ൻ നായകനാകുന്ന ചിത്രത്തിൽ 96 ഫെയിം ഗൗരി കിഷനാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ കാമിനി എന്ന ഗാനം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റാണ്. അരുൺ മുരളീധരൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മനു മഞ്ജിത്താണ് ഗാനരചന