ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ ഒക്‌ടോബർ 28 മുതൽ.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ ഒക്‌ടോബർ 28 മുതൽ.


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർ വൈസർ ‘എ’ ഗ്രേഡ് ഇന്റർവ്യൂവിന് 2018 ഡിസംബർ വരെ അപേക്ഷിച്ചവർക്ക് ഒക്‌ടോബർ 28, 29 തിയതികളിലും നവംബർ അഞ്ച്, ആറ്, 12, 13 തിയതികളിലും തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിന് സമീപം പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന് കീഴിലുളള മീറ്റർ ടെസ്റ്റിംഗ് ആന്റ് സ്റ്റാന്റേഡ്‌സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ:0471-2339233.