എന്റെ വീട് താത്കാലിക ചികിത്സാ കേന്ദ്രമാക്കുന്നതിന് വിട്ടുനല്‍കാം; നടന്‍ കമല്‍ ഹാസന്‍.

സംസ്ഥാന സര്‍ക്കാറിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്റെ വീട് താത്കാലിക ചികിത്സാ കേന്ദ്രമാക്കുന്നതിന് വിട്ടുനല്‍കാം; നടന്‍ കമല്‍ ഹാസന്‍.


ചെന്നെെ: കൊറോണ വെെറസ് രാജ്യത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ പശ്ചാത്തലത്തില്‍ തന്റെ വീട് താല്‍ക്കാലിക ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന്‍ കമല്‍ ഹാസന്‍. സംസ്ഥാന സര്‍ക്കാറിനോട് ഇത് സംബന്ധിച്ച്‌ വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

കൊറോണ ബാധിച്ച്‌ മധുരെെയില്‍ 54 കാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാടും കടുത്ത ജാ​ഗ്രതയിലാണ്. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദിവസവേതനക്കാര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്നും കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.