കൊല്ലത്ത് മുട്ടയിടാനാവാതെ വിഷമിച്ച കോഴിക്ക് സിസേറിയന്‍.

ഒരു മുട്ട ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.

കൊല്ലത്ത് മുട്ടയിടാനാവാതെ വിഷമിച്ച കോഴിക്ക് സിസേറിയന്‍.


കൊല്ലം : മുട്ടയിടാന്‍ കഴിയാതെ കഷ്ടപ്പെട്ട കോഴിക്ക് സിസേറിയന്‍. കൊല്ലം കൊറ്റക്കര തെക്കേവീട്ടില്‍ രഘുനാഥന്‍ നായരുടെ കോഴിയാണ് മുട്ടയിടാനാകാതെ വിഷമിച്ചത്. ഇതോടെ കോഴിയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ കോഴിയുടെ ഉള്ളില്‍ രണ്ട് മുട്ടയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കി സ്വാഭാവിക രീതിയില്‍ മുട്ട പുറത്തെടുത്തു.

ഒരു മുട്ട ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇതോടെയാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. കോഴികളില്‍ അപൂര്‍വമായാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തുന്നത്.
മുട്ടയുടെ സ്ഥാനഭ്രംശം, കാത്സ്യത്തിന്റെ കുറവ്, പ്രായപൂര്‍ത്തിയാകും മുന്‍പുള്ള മുട്ടയിടല്‍ ഇവകൊണ്ടൊക്കെ ഇത്തരത്തില്‍ മുട്ടയിടുന്നതില്‍ തടസ്സം നേരിടുന്നത് സാധാരണമാണ്. എന്നാല്‍, രണ്ട് മുട്ടകള്‍ ഉള്ളില്‍ കുടുങ്ങിയത് അപൂര്‍വതയാണ്.

താത്കാലികമായി കോഴിയുടെ മുട്ടയിടല്‍ നിര്‍ത്തുന്നതിന് മൂന്നു ദിവസത്തെ ഇരുട്ടുമുറി വാസവും ഭക്ഷണനിയന്ത്രണയും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ.നിജിന്‍ ജോസ്, ഡോ.രേവതി, ജൂനിയര്‍ ഡോക്ടര്‍മാരായ അജയ് പി.കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.