ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ സ്​ഥിരീകരിച്ചു.

സ്കോട്ട്‌ലന്‍ഡിലെ ബല്‍മോറല്‍ കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.​

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ സ്​ഥിരീകരിച്ചു.


ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ സ്​ഥിരീകരിച്ചു. 71 കാരനായ ചാള്‍സ് ഫിലിപ് ആര്‍തര്‍ ജോര്‍ജ്, സ്കോട്ട്‌ലന്‍ഡിലെ ബല്‍മോറല്‍ കൊട്ടാരത്തില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ്​ റിപ്പോര്‍ട്ട്​ . ഭാര്യ കാമിലക്ക്​ രോഗം ബാധിച്ചിട്ടില്ല. 

മൊണാക്കോയിലെ ആല്‍ബര്‍ട്ട് രാജകുമാരനോടൊപ്പം രണ്ടാഴ്​ച  മുമ്പ് ,ചാള്‍സ്​ ഒരു ചടങ്ങില്‍ പ​ങ്കെടുത്തിരുന്നു. 9​ ദിവസത്തിന്​ ശേഷം ആല്‍ബര്‍ട്ടിന്​ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിലാണ്​ ചാള്‍സിനും പരിശോധന നടത്തിയത്​. കഴിഞ്ഞ ദിവസം ബക്കിംഗ്ഹാം കൊട്ടരത്തിലെ ഒരുജീവനക്കാരനും കൊവിഡ്​ 19 സ്​ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച്‌​ ബ്രിട്ടനില്‍ ഇതുവരെ 422 പേര്‍ മരണപ്പെട്ടു.