ആ ചിത്രങ്ങള്‍ എന്റെ അറിവോടെയല്ല പുറത്ത് വന്നത്;വിവാഹത്തെക്കുറിച്ച്‌ ചെമ്പന്‍ വിനോദ്.

വിവാഹം വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വന്നതും ശ്രദ്ധയില്‍ പെട്ടു.

ആ ചിത്രങ്ങള്‍ എന്റെ അറിവോടെയല്ല പുറത്ത് വന്നത്;വിവാഹത്തെക്കുറിച്ച്‌ ചെമ്പന്‍ വിനോദ്.


നടന്‍ ചെമ്പന്‍ വിനോദിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. വിവാഹ തിയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. അതേസമയം വിവാഹ വാര്‍ത്തയോടൊപ്പം താരത്തിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പങ്കുവയ്ക്കുകയാണ് താരം.

അടുത്ത മാസം ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം വാര്‍ത്തകള്‍ പല മാധ്യമങ്ങളില്‍ വന്നതും ശ്രദ്ധയില്‍ പെട്ടു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെ പുറത്തു വന്നതല്ല. ആരോ കാണിച്ച കുസൃതിയാണത്. എന്റെ അറിവോടെയല്ലാതെ പുറത്ത് വന്ന ചിത്രം സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ല.

  കുചേലന്റെ വേഷത്തില്‍ ജയറാം; ശ്രദ്ധ നേടി 'നമോ' ലുക്ക്.

വിവാഹ തീയതി സംബന്ധിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. എല്ലാം വഴിയേ അറിയിക്കാം. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടായാല്‍ മതി- ചെമ്ബന്‍ ഒരു മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു