കൊറോണയെ തുരത്താന്‍ പുതിയ മരുന്ന് കണ്ടുപിടിച്ചെന്ന് ചൈന

കൊറോണ വൈറസിനെ തുരത്താന്‍ ഇനി വാക്‌സിന്‍ വേണ്ട

കൊറോണയെ തുരത്താന്‍ പുതിയ മരുന്ന് കണ്ടുപിടിച്ചെന്ന് ചൈന


ബെയ്ജിങ് : കൊറോണ പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത. കൊറോണ വൈറസിനെ തുരത്താന്‍ ഇനി വാക്‌സിന്‍ വേണ്ട, പുതിയ മരുന്നു വികസിപ്പിച്ചെന്ന അവകാശവാദവുമായി ചൈന. ചൈനയിലെ ഒരു ലബോറട്ടറിയാണ് അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. . ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനത്തിനു മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്ബാടുമുള്ള ഗവേഷകര്‍. 

മൃഗങ്ങളില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയകരമായിരുന്നുവെന്ന് സര്‍വകലാശാലയിലെ ബെയ്ജിങ് അഡ്വാന്‍സ്ഡ് ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്സ് ഡയറക്ടര്‍ സണ്ണെ ഷി പറഞ്ഞു.

കോവിഡ് രോഗമുക്തി നേടിയ 60 പേരുടെ രക്തത്തില്‍നിന്നു വേര്‍തിരിച്ച ആന്റിബോഡി ഉപയോഗിച്ചാണു മരുന്നു നിര്‍മിച്ചിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ രോഗം ഭേദമാകാനുള്ള കാലയളവ് കുറയുമെന്നും സെല്‍ എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.