ബോഡിഗാഡുകളെ ഉപയോഗിച്ച്‌ വീട്ടില്‍ നിന്നും ബലമായി പുറത്താക്കിയെന്ന് ഐശ്വര്യ റായി

ബോഡിഗാഡുകളെ ഉപയോഗിച്ച്‌ വീട്ടില്‍ നിന്നും ബലമായി പുറത്താക്കിയെന്ന് ഐശ്വര്യ റായി


ബീഹാര്‍ : മുന്‍മുഖ്യമന്ത്രിയും ലാലു പ്രസാദി യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയ്ക്കെതിരെ ഗാര്‍ഹിക പീഡന ആരോപണങ്ങളുമായി മകന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായ്. റാബ്രി ദേവി തന്നെ മര്‍ദിച്ചെന്നും, ബലമായി വീട്ടില്‍ നിന്ന് വലിച്ച്‌ പുറത്തിറക്കിയെന്ന് ഐശ്വര്യ ആരോപിക്കുന്നു.

ടിയിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന് ഐശ്വര്യ വെളിപ്പെടുത്തുന്നു. ലാലുപ്രസാദ് യാദവിന്റെയും റാബ്രിദേവിയുടെയും മകനായ തേജ്പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ റായ്. തന്നെ ഇവർ ബം​ഗ്ലാവിൽ നിന്ന് ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഐശ്വര്യ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.

‘റാബ്‌റി ദേവി എന്റെ മുടിയില്‍ പിടിച്ച് വലിച്ചു, മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീട്ടിലെ ബോഡിഗാര്‍ഡുമാര്‍ ബലംപ്രയോഗിച്ച് പുറത്താക്കിയത്’, ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഇവരുടെ പിതാവും എംഎല്‍എയുമായ ചന്ദ്രിക റായ് മുന്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഉടനടി എത്തിയിരുന്നു. റാബ്‌റി ദേവിക്ക് എതിരെ പോലീസില്‍ പരാതി നല്‍കുകയും ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എസ്പി ഗരിമ മാലികിനെ റായ് വിവരങ്ങള്‍ ബോധിപ്പിച്ചു.