കൊറോണ: യുഎഇയിൽ ഇന്ത്യൻ പൗരന് വൈറസ് ബാധ സ്ഥിരീകരിച്ചു.

നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ: യുഎഇയിൽ ഇന്ത്യൻ പൗരന് വൈറസ് ബാധ സ്ഥിരീകരിച്ചു.


അബുദാബി: യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യൻ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണ് എന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പൗരന് യുഎഇയിൽ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത്. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.

അതേസമയം, കൊറോണ ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയില്‍ എത്തിയതാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇവരുടെ ശരീരത്തിലെ വൈറസ് സാന്നിദ്ധ്യം നെഗറ്റീവാണ്. രോഗി പൂര്‍ണമായും സുഖം പ്രാപിച്ചതായും തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാനാവുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 കൊറോണ: മരണം 1000 കടന്നു;ഇന്നലെ മാത്രം മരിച്ചത് 103 പേർ.